ആം ആദ്‌മി പാർട്ടി - കേരളത്തിൻറെ പ്രതീക്ഷ

ആം ആദ്മി പാർട്ടിയിൽ അണിചേരൂ

22-09-2024

കേരളത്തിൻറെ പ്രതീക്ഷയായി ആം ആദ്‌മി പാർട്ടി

കേരളത്തിൻറെ പ്രതീക്ഷയായി ആം ആദ്‌മി പാർട്ടിയുടെ ദേശീയ നേതാക്കൾ തൃശ്ശൂരിൽ നടക്കുന്ന മീറ്റിംഗിൽ പങ്കെടുക്കുന്നു. പാർട്ടിയുടെ കേരളാ പോളിസി ഇന്ന് പ്രഖ്യാപിക്കുമെന്ന് കരുതുന്നു, അടുത്ത വര്ഷം നടക്കാൻ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും പിന്നീടു വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിലും ആം ആദ്‌മി പാർട്ടിയുടെ ശക്തമായ സാന്നിധ്യം കേരളത്തിലുണ്ടാകും. പരസ്‌പരം കൈ കോർത്തു നടക്കുന്ന എൽഡിഎഫ് നും യുഡിഎഫ് നും ശക്തമായ വെല്ലുവിളിയായിരിക്കും ആം ആദ്‌മി പാർട്ടി. സഹകരണ ബാങ്കുകളിൽ നടന്നിട്ടുള്ള വൻ തട്ടിപ്പുകൾ ഇതിനോടകം തന്നെ പുറത്തുകൊണ്ടുവരാൻ ആം ആദ്‌മി പാർട്ടി സഹായിച്ചിട്ടുണ്ട്. ജനങ്ങളെ കൊള്ളയടിച്ചു നേതാക്കൾ സമ്പാദിക്കുന്ന സംവിധാനം മാറി ജനങ്ങൾക്കുവേണ്ടി ഭരിക്കുന്ന ജനങ്ങളുടെ പാർട്ടിയായി ആം ആദ്‌മി പാർട്ടി മാറുമെന്ന് ഡൽഹിയിലും പഞ്ചാബിലും ഇതിനകം തെളിയിച്ചുകഴിഞ്ഞു.

11-09-2024

ആം ആദ്‌മി പ്രസിഡന്റ് അഡ്വക്കേറ്റ് വിനോദ് മാത്യു വിൽസൺ തിരുവനന്തപുരത്ത്‌ KSEB റെഗുലേറ്ററി കമ്മീഷൻ മുൻപാകെ വൈദ്യുതി വില വർദ്ധനവിനെതിരെ പൊതുജനങ്ങൾക്കായി വാദിക്കുന്നു.

03-09-2024

കറണ്ട് ചാർജ് വർദ്ധിപ്പിക്കണമോ?

KSEB വൈദുതി ചാർജ് വർധിപ്പിക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്നു വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇന്ന് പബ്ലിക് ഹിയറിങ്ങ് ആരംഭിച്ചു. അധികം ആരും ശ്രദ്ധിക്കാതെ ഒരു ഹിയറിങ്ങ് നടത്തി കറന്റ് ബില്ല് കൂട്ടുക എന്നത് ആയിരുന്നു KSEB യുടെ പ്ലാനും ഇന്ന് വരെ നടന്നുകൊണ്ടിരുന്നതും. എന്നാൽ ആം ആദ്‌മി പാർട്ടി പ്രസിഡന്റ് വിനോദ് മാത്യു വിൽസൺന്റെ ഒരു കിടിലൻ വീഡിയോ ഈ ഹിയറിങ്ങിന്റെ പ്രാധാന്യം ജനങ്ങളെ അറിയിച്ചു. അത് കേരളം മുഴുവൻ ഏറ്റെടുത്തു. അതിൻറെ ഫലമാണ് കോഴിക്കോട്, നളന്ദ ഹോട്ടലിൽ വലിയൊരു ജനക്കൂട്ടം ഹിയറിങ്ങിന് എത്തിയത്.

ആം ആദ്‌മി പാർട്ടിയിൽ നിന്നുള്ള ശ്രീ. ഷൗക്കത്തലിയുടെ ചോദ്യങ്ങൾ കെഎസ്ഇബി നിലപാടുകളെ അപ്പാടെ പൊളിച്ചടുക്കുന്നതായി. തുടർന്ന് ഷൗക്കത്തലിയെ സംസാരിക്കുന്നതിൽ നിന്ന് തടസ്സപ്പെടുത്തിയ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്തി പൊതുജനം! ആം ആദ്‌മി പാർട്ടിയിലുടെ നന്മയുടെ ശബ്‌ദം ജനങ്ങളിലേക്ക് എത്താൻ തുടങ്ങിയിരിക്കുന്നു. ഇതിലും കൂടുതൽ ജനങ്ങൾ ഇനി വരാൻപോകുന്ന ഹിയറിങ്ങുകളിൽ പങ്കെടുക്കും എന്നുറപ്പ്.

AAP ആലപ്പുഴ ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്തു.

ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ശ്രീ രമേശൻ പാണ്ടിശ്ശേരിയുടെ അധ്യക്ഷതയിൽ AAP സംസ്ഥാന പ്രസിഡൻറ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം നിർവഹിച്ചു.

AAP സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് ഡോ: സെലിൻ ഫിലിപ്പ്, സംസ്ഥാന ട്രഷറർ മോസസ് ഹെൻട്രി മോത്ത, സംസ്ഥാന സെക്രട്ടറി ശ്രീമതി റെനി സ്റ്റീഫൻ സ്റ്റീഫൻ, സംസ്ഥാന അഡീഷണൽ ട്രഷറർ ശ്രീ സ്കറിയ മാത്യു, വനിതാ വിംഗ് സംസ്ഥാന ജോയിൻറ് സെക്രട്ടറി ശ്രീമതി ഷീബ, യൂത്ത് വിങ് സംസ്ഥാന പ്രസിഡണ്ട് ശ്രീ ജിതിൻ

31-08-2024

സദാനന്ദൻ, കർഷക വിംഗ് സംസ്ഥാന സെക്രട്ടറി ശ്രീ കിസാൻ ജസ്റ്റിൻ, സോഷ്യൽ മീഡിയ സംസ്ഥാന പ്രസിഡണ്ട് ശ്രീ സാലിഹ് കണ്ണൻകാവിൽ, വനിതാ വിങ് ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ശ്രീമതി ഗിരിജാപിള്ള, ലേബർ വിങ് ജില്ലാ പ്രസിഡണ്ട് ശ്രീ വിശ്വംഭരൻ, ജില്ലയുടെ ആദ്യ കൺവീനർ ശ്രീ അശോക് ജോർജ്, ജില്ലാ ഭാരവാഹികളായ ശ്രീ ഷിനു ജോർജ് ശ്രീ കുട്ടിമൂസ ശ്രീ പ്രമോദ് കുമാർ അച്യുതൻ ശ്രീ ടോണി, ശ്രീ ഷാജഹാൻ, മണ്ഡലം ഭാരവാഹികളായ ശ്രീ ദേവസിക്കുട്ടി, ശ്രീ. ഫിലിപ്പ് അലക്സ്, ശ്രീ അബ്ദുറഹീം, ശ്രീ സാബു സഫല്യം, ശ്രീ ഇഖ്ബാൽ, എന്നിവർ സംസാരിച്ചു. സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത്, തല നേതാക്കൾ സന്നിഹിതരായിരുന്നു.

24-08-2024

23-08-2024

22-08-2024

സ്ത്രീകൾക്ക് ജോലി ചെയ്യാൻ സുരക്ഷിതമായ അന്തരീക്ഷം ആവശ്യമാണ്‌ - ഡോ സബീന അബ്രഹാം, ആം ആദ്മി പാർട്ടി.

സ്ത്രീകൾ ജോലി ചെയ്യണം. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ ഒരു ചോദ്യചിഹ്നമാണ്. സ്ഥാപനങ്ങളിലും ആശുപത്രികളിലും തെരുവുകളിലും ചില വീടുകളിലും ആളുകൾക്ക് സുരക്ഷിതത്വം തോന്നുന്നില്ലെങ്കിൽ, അത് ജനാധിപത്യ ഇന്ത്യയിൽ സ്ത്രീകളോടുള്ള നയങ്ങളെയാണ് സൂചിപ്പിക്കുന്നത്. അവർ തന്നെ രൂപീകരിച്ച സമിതിയുടെ കേസുകളും പഠന റിപ്പോർട്ടുകളും ശുപാർശകളും മൂടിവയ്ക്കാൻ ശ്രമിക്കുന്ന സർക്കാർ അവരുടെ ദുരുദ്ദേശം തുറന്നുകാട്ടുന്നു. അത്തരമൊരു സർക്കാരിന് വാതിൽ കാണിക്കണം.

നിങ്ങൾ വോട്ട് ചെയ്യുന്നത് ശരിയാണെങ്കിൽ നിങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടും. കേരളത്തിലെ തൊഴിൽ ദാതാക്കളിൽ ഒന്നായ സിനിമാ വ്യവസായത്തിൽ ജോലി തേടുന്ന സ്ത്രീകൾക്ക് വേണ്ടി കേരളത്തിലെ AAP വനിതാ വിഭാഗം ശക്തമായി നിലകൊള്ളുന്നു. ഹേമ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കണമെന്നും അതിലൂടെ തങ്ങളെ പലപ്പോഴും എതിർക്കുകയോ വളർച്ചയെ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന ചുരുക്കം ചില ശക്തി ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കണമെന്ന് വനിതാ വിഭാഗം ആവശ്യപ്പെടുന്നു. ഇന്ത്യയിൽ സുരക്ഷിതമായ ജോലിസ്ഥലങ്ങളും സ്ത്രീകൾ ആവശ്യപ്പെടുന്നു. കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഹീനമായ കുറ്റകൃത്യങ്ങളും നടക്കുന്ന സ്ഥാപനങ്ങൾ എഫ്ഐആർ ഫയൽ ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും ഉത്തരവാദികളായിരിക്കണം.

നിയമപരമായ അവകാശങ്ങളിൽ മാത്രമേ സ്ത്രീകൾക്ക് സംരക്ഷണം ആവശ്യമുള്ളൂ. പൊതു ഇടങ്ങളിലെ സ്വയം സംരക്ഷണം അവരുടെ സ്വന്തം ഉത്തരവാദിത്തമാണ്. എന്നിരുന്നാലും സുരക്ഷിതമായ ജോലി സ്ഥലങ്ങൾ സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്.